മാവേലിക്കര : ഗ്രേറ്റർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൂറ് പ്രമേഹരോഗ ബാധിതർക്ക് പ്രതി മാസം അഞ്ഞൂറ് രൂപയുടെ മരുന്നുകൾ വീതം ആറുമാസം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ലയൺസ് ക്ലബ് മുൻകൂട്ടി തയ്യാറാക്കിയ മെഡിക്കാർഡുകൾ അർഹതപ്പെട്ട നൂറു പേർക്ക് വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കാർഡ് വിതരണോദ്ഘാടനം നടത്തി. ക്ലബ് പ്രസിഡൻ്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ ജയകുമാർ, പി.സി.ചാക്കൊ, എം.ആർ.പിള്ള, നാഗേന്ദ്റ മണി, എസ്. സന്തോഷ് കുമാർ, എൽ.വേണുഗോപാൽ എന്നിവർ സംസാരിച്ചു.