abdul-gafoor-

ആലപ്പുഴ: സി.പി.എം ആലപ്പുഴ ഏരിയ കമ്മറ്റി അംഗം അമ്പലപ്പുഴ താലൂക്ക് റിട്ട. തഹസീൽദാരുമായിരുന്ന സിവ്യൂ വാർഡിൽ പുതിയപറമ്പിൽ പി.എച്ച്. അബ്ദുൾ ഗഫൂർ (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

എൻ.ജി.ഒയൂണിയൻ ജില്ലാജോയിൻ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അംഗം, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി, ഗവ. സെർവന്റ്സ് ബാങ്ക് പ്രസിഡൻ്റ്, കേരള കർഷക സംഘം ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, കാർഡ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ആലപ്പി ഡിസ്ട്രിക്ട് പ്രിന്റിംഗ് സൊസൈറ്റി ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൂരിബീഗം (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് എൽ.പി സ്കൂൾ). മക്കൾ: നിഷ ഗഫൂർ (എസ്.ബി.ഐ), നിതിൻ ഗഫൂർ ( ബാങ്ക് ഒഫ് ബറോഡ, ബംഗളൂരു ) മരുമക്കൾ: യാസിൻ (എസ്.ബി.ഐ ബംഗളൂരു), റോഷ്ന.