
ചേർത്തല:കേരള സബർമതി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാചരണം മാരാരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ആൻഡ് സീനിയർ അസിസ്റ്റന്റ് സോണിയ സിസിൽ ഫ്ലാഗ് ഓഫ് ചെയ്തു.ഒരു മാസക്കാലം ഗാന്ധിയൻ ആശയങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാനാണ് സബർമതി ഗാന്ധി ജയന്തി മാസാചരണം വിഭാവനം ചെയ്തിരിക്കുന്നത്. സബർമതി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം,സംസ്ഥാന കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, അദ്ധ്യാപകൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.