ph

കായംകുളം : കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെ കടന്നുപോകുന്ന പനയന്നാർകാവ്- പാറയ്ക്കൽ ജംഗ്ഷൻ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

രണ്ടാംകുറ്റി - കൃഷ്ണപുരം റോഡിനെയും മൂന്നാം കുറ്റി - കൃഷ്ണപുരം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. വിശ്വഭാരതി സ്‌കൂൾ, ഹോമിയോ ആശുപത്രി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന റോഡുമാണ്. പാറയ്ക്കൽ

ജംഗ്ഷൻ

മുതൽ കിഴക്കോട്ട് റോഡ് നവീകരിച്ചിട്ടുണ്ട്. കൂടാതെ കൊച്ചാലുംമൂട് കളത്തട്ട് ജംഗ്ഷൻ മുതൽ കുറ്റിപ്പുറം ജംഗ്ഷൻ
വരെയും റോഡ് സഞ്ചാരയോഗ്യമാണ്.

തകർന്നിട്ട് വർഷങ്ങൾ

 പനയന്നാർകാവ്-പാറയ്ക്കൽ ജംഗ്ഷൻ റോഡിന് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്.

 കിഴക്കൻ ഭാഗത്തു നിന്നും കായംകുളം ഭാഗത്തേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്.

 വിശ്വഭാരതി സ്‌കൂളിന് കിഴക്ക് ഭാഗം ഒന്നേകാൽ കിലോമീറ്ററോളം ഭാഗത്ത് റോഡ് തകർന്ന് കിടക്കുകയാണ്.

അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണം

-നാട്ടുകാർ