ആലപ്പുഴ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ സംഘടിപ്പിക്കുന്ന പ്രവാസി കമ്മിഷൻ അദാലത്ത് 14 ന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിൽ കമ്മിഷൻ ചെയർപെഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, കമ്മിഷൻഅംഗങ്ങളായ പി. എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, കമ്മിഷൻ സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏത് വിഷയവും അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 -2322311.