ambala

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപായസം പകർന്ന് ശ്രീകോവിലിൽ നേദിക്കാനുള്ള പാത്രങ്ങൾ സമർപ്പിച്ചു. പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരാണ് 25 ലിറ്റർ ശേഷിയുള്ള 10 ചെമ്പ് പാത്രങ്ങൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്. നേരത്തെ 12 പാത്രങ്ങളും തുലാഭാര തട്ടും മ്യൂറൽ പെയിന്റിങ്ങും വഴിപാടായി ബാബു പണിക്കർ സമർപ്പിച്ചിട്ടുണ്ട്. 600 ലിറ്റർ പായസം ഉണ്ടാക്കുവാനുള്ള വാർപ്പ് കഴിഞ്ഞ മാസം ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത് കുമാർ പാത്രങ്ങൾ ഏറ്റുവാങ്ങി.