sef

ആലപ്പുഴ: നവജീവൻ ഫിസിയോതൊറാപ്പിയുടെ നേതൃത്യത്തിൽ ആലപ്പുഴ സക്കറിയാ ബസാർ ജംഗ്ഷന് തെക്ക് വശം എൻ സ്ക്വയർ ബിൽഡിംഗിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. കവിത, കൗൺസിലർ നജിതഹാരീസ് , സിമിഷ ഫാഫിഖാൻ, ബി.നസീർ, എ.എം. നസീർ, വി.സി.ഫ്രാൻസീസ്, സുനിൽ ജോർജ്, മുഹമ്മദ് ഷരീഫ്, അഡ്വ എ.എ.റസാക്ക്, എം.എസ്.നൗഷാദ് അലി, അബ്ദുൽ സലാംലബ്ബ , ബീന നൗഷാദ് എന്നിവർ സംസാരിച്ചു.