അമ്പലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സർവ്വീസ് റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടുമ്പോൾ പാലിക്കേണ്ട യാതൊരു വിധ സുരക്ഷ നടപടികളും ദേശീയപാതാ അതോറിട്ടി സ്വീകരിക്കത്തതിനെ തുടർന്ന് അപകടങ്ങളും മരണവും നിത്യ സംഭവമായി മാറുകയാണെന്ന് ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് സാദിക് എം. മാക്കിയിൽ കുറ്റപ്പെടുത്തി. കളക്ടറുടെ നേതൃത്തിൽ നടത്തുന്ന സുരക്ഷായോഗങ്ങൾ വെറും പ്രഹസനമായി മാറുകയാണ്. ഇക്കാര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപ്പെടണമെന്ന് അവശ്യപ്പെട്ടു.