
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1168-ാം നമ്പർ പാനൂർ ശാഖയ്ക്ക് വേണ്ടി പ്രഫുലാൽ പ്രസന്നൻ സ്മരണാർത്ഥം പിതാവ് പ്രസന്നൻ നിർമ്മിച്ചു നൽകിയ ലൈബ്രറിയുടെയും ഓഫീസിന്റെയും ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ .രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പുനലൂർ സോമരാജൻ ലൈബ്രറി അനാച്ഛാദനം നടത്തി. യോഗം ഇൻഫെക്ടറിംഗ് ഓഫീസർ സുഭാഷ് തൃക്കുന്നപ്പുഴ ,പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ,അഡ്വ.താഹ മുഹമ്മദ് ഷമീർ, സുധിലാൽ,മണിയപ്പൻ , സുര ബാല,ബിന്ദു ഷിബു, അഡ്വ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.മോഹനൻ.എസ് നന്ദിയും പറഞ്ഞു.