
മാന്നാർ: കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന മാന്നാർ കുട്ടമ്പേരൂർ ധരിത്രിയിൽ സാജു ഭാസ്കർ (56)ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 11 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാനായി വസതിയിൽ എത്തിയിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ 1 നാണ് സാജു ഭാസ്കർ നിര്യാതനായത്.
മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.വി രത്നകുമാരി, പുഷ്പലത മധു, വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഭാരവാഹികളായ കെ.എം. ഹരിലാൽ, അനിൽ പി.ശ്രീരംഗം, പുഷ്പ ശശികുമാർ, മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അനിൽ എസ്.അമ്പിളി, റഷീദ് പടിപ്പുരയ്ക്കൽ, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാന്നാർ അബ്ദുൽ ലത്തീഫ്, പി.എൻ. ശെൽവരാജൻ, ജി.ഹരികുമാർ, സതീഷ് കൃഷ്ണൻ, ജേക്കബ് തോമസ് അരികുപുറം, സുജിത് ശ്രീരംഗം, റ്റി.കെ ഷാജഹാൻ, എൻ.എ സുബൈർ, അജിത് പഴവൂർ, കലാധരൻ കൈലാസം, വിനീത് വിജയൻ, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ, ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.വർഗീസ് ജോർജ്, ഗിരീഷ് ഇലഞ്ഞിമേൽ, ആർ.പ്രസന്നൻ, എ.സി ജോൺസൺ, ബിനോയ് കള്ളാട്ടുകുഴി, എസ്.മോഹനൻ പിള്ള, അനിൽ ഫോക്കസ്, ബി.ആർ സുദർശനൻ, മുരളി കോട്ട, രാജേഷ് രാജ് വിഷൻ, നിയാസ് മാന്നാർ തുടങ്ങിയവർ അനുശോചിച്ചു.