ആലപ്പുഴ: വാട്ടർ ചാർജ് കുടിശികയുള്ളതും പ്രവർത്തനരഹിതമായ മീറ്റർമാറ്റി സ്ഥാപിക്കാത്തതും കുടിശിക പൂർണ്ണമായും അടച്ച് തീർക്കാത്തതുമായ കുടിവെള്ള ഉപഭോക്താക്കളുടെ കുടിവെള്ള വിതരണ കണക്ഷനുകൾ ജല അതോറിട്ടി അധികൃതർ വിച്ഛേദിച്ചു തുടങ്ങി.
ആലപ്പുഴ പി.എച്ച് സബ് ഡിവിഷന് കീഴിലുള്ള ഡബ്ല്യു. എസ്.പി, പി.എച്ച് സെക്ഷൻ ഓഫീസുകളുടെ പരിധിയിലുള്ള നഗരസഭകളിലെയും , പഞ്ചായത്തുകളിലുമാണ് നടപടി. ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് ജല അതോറിട്ടി പി.എച്ച് സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.