അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് യുവതിയെ അജ്മാനിൽ എത്തിച്ച് വഞ്ചിച്ചെന്ന് പരാതി. ചതിക്കപ്പെട്ട യുവതിയുടെ മാതാവ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ആയുർവേദ ആശുപത്രിയിൽ ക്ലീനിംഗ് ജോലിയെന്നു പറഞ്ഞാണ് കാർത്തികപ്പള്ളി സ്വദേശിനി താര രഞ്ജു രാജേന്ദ്രൻ (25)നെ ആറു മാസം മുമ്പ് അജ്മാനിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെ സ്പായിലായിരുന്നു ജോലി. അവിടെ സെക്സ് റാക്കറ്റിൽ പെട്ടെന്ന് യുവതി ഇടയ്ക്ക് ബന്ധുക്കൾക്കയച്ച ശബ്ദശന്ദേശത്തിൽ പറയുന്നു. നിലവിൽ മാനസികനില തെറ്റി തെരുവിൽ അലഞ്ഞു നടന്ന 25 കാരിയെ പൊതുപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ പ്രവേശിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.എന്നാൽ മകളെ വിദേശത്തു കൊണ്ട് പോയ താര സുരാൻ എന്ന സ്ത്രീ മകളെ വിദേശത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തുകയും 2 ലക്ഷം രൂപയും 3 പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കി നാട്ടിലേക്ക് പോന്നു. പിന്നീട് മകളെ നാട്ടിലെത്തിക്കാൻ 1 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.മകളെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. കാരണക്കാരിയായ സ്ത്രീയെ കണ്ടെത്തി മാതൃക പരമായ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ സി.ഐക്ക് നൽകിയ പരാതിയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് ബണ്ട് ചിറ വീട്ടിൽ ഗീത പറയുന്നത്.പരാതിയിൽ കേസെടുത്ത് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.