ആലപ്പുഴ : കോളേജ് വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോളേജ് വെസ്റ്റ് നഗറിൽ ഓണാഘോഷവുകുടുംബ സംഗമവും സംഘടിപ്പിച്ചു . വൈകിട്ട് നടന്ന കുടുംബ സംഗമ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ. അജികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പനയ്ക്കൽ ദേവരാജൻ , വാർഡ് കൗൺസിലർ ഷീബ ഷാനവാസ് അസോസിയേഷനിലെ മുതിർ അംഗങ്ങളെ ആദരിച്ചു .അഷ്ടമൻ ചേലപ്പുറത്ത്, സുരേഷ് കാവിനേത്ത് , സുനിൽകുമാർ ചേലപ്പുറത്ത് എന്നിവർ കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം ചെയ്തു. ജോ.സെക്രട്ടറി ഷൈലജ മോഹനൻ, സിയാദ് കരീ പീടിക, ലൗലി ,ഡോ. റസിയബായി ,ഷെറഫുദ്ദീൻ കോയ,സി.സുനിൽകുമാർ, സൈനുല്ലാബ്ദീൻ, നൗഷാദ് മേനാന്ത,ഡി.ശിവപ്രസാദ്,വിജയമമ കരുണാകരൻ,ട്രഷറർ നസീർ കളിയിക്കൽ എന്നിവർ സംസാരിച്ചു.