ചേർത്തല: എസ്.എൽ പുരം പൂപ്പള്ളിക്കാവ് ദേവിക്ഷേത്രത്തിലെ വാദ്യപഠന കേന്ദ്രമായ ശ്രീശങ്കര കലാക്ഷേത്രത്തിലെ പഠിതാക്കളുടെ അരങ്ങേറ്റം 12ന് നടക്കും. അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് രാജൻ മനച്ചേരിൽ,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാണിയപോഴിൽ, കലാക്ഷേത്രം കോ–ഓർഡിനേറ്റർ ശ്രീകുമാർ മാക്രാണിൽ, മറ്റ് ഭാരവാഹികളായ ടി.രാധാകൃഷ്ണക്കുറുപ്പ് മൂപ്പിലാഞ്ചേരിൽ,വി.കെ.സുമേഷ് ചങ്ങരങ്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6ന് പഠിതാക്കളുടെ അരങ്ങേറ്റം. തുടർന്ന് ചേരുന്ന സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് രാജൻ മനച്ചേരിൽ അദ്ധ്യക്ഷനാകും.ക്ഷേത്ര കലാചാര്യൻ തേരോഴി രാമക്കുറുപ്പ്,തൃശൂർ പൂരം കുറുംകുഴൽ പ്രമാണി കീഴൂട്ട് നന്ദനൻ, വൈക്കം ക്ഷേത്ര കലാപീഠം ഗുരുശ്രേഷ്ഠൻ വൈക്കം രാധാകൃഷ്ണൻ,കലാക്ഷേത്രാചാര്യൻ പുതിയകാവ് രതീഷ്, ക്ഷേത്ര വാദ്യകാ അക്കാഡമി ജില്ലാ സെക്രട്ടറി ഡോ.ഉണ്ണികൃഷ്ണൻ മരുത്തോർവട്ടം എന്നിവർക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും.ദേവസ്വം സെക്രട്ടറി അജയകുമാർ സ്വാഗതവും ടി.രാധാകൃഷ്ണക്കുറുപ്പ് നന്ദിയും പറയും. തുടർന്ന് അന്നദാനം.