
മാന്നാർ: കുളഞ്ഞിക്കാരാഴ്മ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടമ്പേരൂർ വൈ.എം.സി.എ പ്രസിഡന്റ് മാത്യു ജി.മനോജ് ഓണസന്ദേശം നൽകി. അജിത് പഴവൂർ, മത്തായി.എൻ എന്നിവർ സംസാരിച്ചു.