1

കുട്ടനാട് : കേരള വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വഴിയോര ഓൺലൈൻ കച്ചവടത്തിനെതിരെ തകഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജയൻ ശാസ്ത അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ പ്രമേയം അവതരിപ്പിച്ചു. ജിജി സേവ്യർ, സി.ആർ രാജു, കെ.ആർ.വിനീഷ് കുമാർ, ജയ്മി ജോസ്, ഡോ. ജോൺസൺ വി.ഇടിക്കുള തുടങ്ങിയവർ സംസാരിച്ചു.