കായംകുളം: എക്സൈസ് നടത്തിൽ വാഹന പരിശോധനയിൽ നിരവധി അബ്കാരി കേസുകളിലെ പ്രതിയായ മുതുകുളം വടക്ക് വിശ്വഭവനം വീട്ടിൽ ഓമനക്കുട്ടനെ (55) 10 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മുതുകുളം ഫ്ലവർ ജംഗ്ഷന് സമീപത്തെഇയാളുടെ വീട് ഒരു മിനി ബാറായാണ് പ്രവർത്തിച്ചിരുന്നത്. . ഒരു മാസക്കാലമായി ഇയാളുടെ വീടും, പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.പരിശോധനയ്ക്ക് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൽ ഷുക്കൂർ,രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു, രാഹുൽ, നന്ദഗോപാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, ഡ്രൈവർ രജിത്ത് എന്നിവർ പങ്കെടുത്തു.