photo

ചേർത്തല:ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ക്ഷേത്ര സങ്കല്പത്തിലേക്ക് വൈദികർ മാറണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. വൈദികയോഗം കേന്ദ്ര സമിതി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദിക യോഗം കേന്ദ്ര സമിതി പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സമിതി സെക്രട്ടറി സന്തോഷ് ശാന്തി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ സംഘടനാ സന്ദേശം നൽകി.വൈസ് പ്രസിഡന്റുമാരായ ഷിബു ശാന്തി,ശിവദാസ് ശാന്തി,സംഘടനാ സെക്രട്ടറി ഇൻ ചാർജ് സൗമിത്രൻ തന്ത്രി,ജോയിന്റ് സെക്രട്ടറിമാരായ അഖിൽ രാജ് ശാന്തി,ഷാജി ശാന്തി,സനീഷ് ശാന്തി,വിശ്വംഭരൻ ശാന്തി,നന്ദകുമാർശാന്തി എന്നിവർ സംസാരിച്ചു.സംഘടന കാര്യങ്ങൾചർച്ച ചെയ്യുന്നതിനായി ജില്ലാ നേതൃയോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.