കായംകുളം: ദേശീയ തപാൽ വാരാചരണത്തിന്റെ ഭാഗമായി കായംകുളം ശ്രീനാരായണസെൻട്രൽ സ്കൂളിന്റെയും മാവേലിക്കര പോസ്റ്റൽ ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനവും പ്രശ്നോത്തരിയും നടന്നു. പ്രദർശനം മാവേലിക്കര പോസ്റ്റൽ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് വി.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സാംസ്കാരിക സമിതി ചെയർമാനും സ്കൂൾ മാനേജരുമായ പ്രൊഫ. ഡോ.പി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സലില,അശോകൻ,ആര്യ,എസ്.ജയച്ചന്ദ്രൻ, വി.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പഴയകാല തപാൽ സ്റ്റാമ്പുകൾ അപൂർവങ്ങളായ ഗാന്ധി സ്റ്റാമ്പുകൾ,തിരുക്കൊച്ചി അഞ്ചൽ സ്റ്റാമ്പുകൾ തുടങ്ങി ചരിത്ര പ്രാധാന്യവും ദേശ പ്രാധാന്യവുമുള്ള സ്റ്റാമ്പുകളുടെ പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി.