കുട്ടനാട് : കർഷകമോർച്ച ജില്ലാ നേതൃയോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ. കെ.സജീവൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാവൈസ് പ്രസിഡൻ്റ് റ്റി. കെ അരവിന്ദാക്ഷൻ സംഘടനാകാര്യങ്ങൾ വിശദികരിച്ചു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ആർ സജീവ് , എസ് .എസ്. ശങ്കർ എന്നിവർ പ്രസംഗിച്ചു .