ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേക്കടവ് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന തൃപ്പാദം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലുള്ളഗുരുദർശന പഠന ക്ലാസിന്റെ പ്രഥമവാർഷികം ഞായറാഴ്ച്ച രാവിലെ 10ന് മാക്കേക്കടവ് ശ്രീഗൗരീനാഥക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഗുരുവും ആയുർവേദവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തിരുവനന്തപുരം കുളത്തൂർ അറിവാണ് ഈശ്വരൻ ഗുരുദർശൻ പഠനകേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ പഠനക്ലാസ് നയിക്കും. ശാഖാ പ്രസിഡന്റ് എസ്.വിനയകുമാർ അദ്ധ്യക്ഷനാകും. തൃപ്പാദം കുടുംബയൂണിറ്റ് കൺവീനർ കെ.ജി.ഷൈജു സ്വാഗതവും ജോയിന്റ് കൺവീനർ ദിനേശൻ ചാണിയിൽ നന്ദിയും പറയും.