ph

കായംകുളം : കായംകുളം നഗരസഭയിൽ മൊബൈൽ ക്ളി​നി​ക്കുകളി​ലൂടെ വയോജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം നൽകുന്ന വയോമിത്രം പദ്ധതി അട്ടി​മറി​ക്കപ്പെട്ടതായി​ആരോപണം. സംസ്ഥാനത്ത് വയോജനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യസംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി തദ്ദേശസ്ഥാപനങ്ങളിലൂടെ ആരംഭിച്ച പദ്ധതിയാണ് വയോമിത്രം.

ഏഴു വർഷമായി നഗരത്തി​ലെ പാവപ്പെട്ട ആയിരത്തോളം രോഗികൾക്ക് ആശ്വാസമായി​രുന്നു ഈ പദ്ധതി​. എന്നാൽ, കഴി​ഞ്ഞ ഒന്നരവർഷമായി​ പദ്ധതി അട്ടിമറിക്കപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ശമ്പളവും ഒരു വാഹനവും ഡ്രൈവറും ഒരു മാസത്തെ മരുന്നും ഉൾപ്പെടെ ഏതാണ്ട് രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസം ചിലവഴിച്ചാണ് പദ്ധതി നടന്നുവന്നിരുന്നത്.

വാഹനത്തിന് വാടകയ്ക്ക് പണമില്ല

 വാടക നൽകാൻ പണമില്ലെന്ന് പറഞ്ഞ് വാഹനം ഒഴിവാക്കിയതോടെയാണ് പദ്ധതിയുടെ സേവനം വാർഡുകളിലേക്ക് എത്തിക്കാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം

 ഒരു വാർഡിൽ 25 ഓളം ദരിദ്രരായ പ്രായമുള്ള രോഗികകളെങ്കിലും ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പ്രതിപക്ഷം

 പദ്ധതി കാര്യക്ഷമമാക്കാൻ നഗരസഭ ഭണാധികാരികളുടെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം

 നേരത്തെ ഉണ്ടായിരുന്നതുപോലെ നഗരസഭയുടെ മുൻവശമുള്ള ഓഫീസ് റൂം ഉപയോഗപ്പെടുത്തി രോഗികൾക്ക് ചികിത്സയും മരുന്നും നൽകണമെന്ന് ആവശ്യമുയരുന്നു

.25 ഓളം അതിദരിദ്രർക്ക് വീടും സൗകര്യം ഒരുക്കിയെന്ന് പറയുന്നവർ ആയിരത്തിന് മുകളിൽ വരുന്ന പാവം രോഗികളോട് കാണിക്കുന്ന അനാസ്ഥ അടിയന്തരമായി അവസാനിപ്പിക്കണം.രോഗികളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടികളും സമരവുമായി മുന്നോട്ടു പോകും

-യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ് ബാഷ,കൗൺസിലർ ബിദു രാഘവൻ