photo

ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിലെ സുവോളജി വിഭാഗം സെസ്റ്റ് അസോസിയേഷനും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് വന്യജീവി വാരം ആഘോഷിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ.ജെ. നിക്സൺ,സെന്റ് മൈക്കിൾസ് കോളേജ് സുവോളജി വിഭാഗം മേധാവി ഡോ.പി.ജെ.ആന്റണി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ബോട്ടണി വിഭാഗം അസി.പ്രൊഫ.ഡോ.ടെനി ഡേവിഡ് സെമിനാർ നയിച്ചു. അസി.പ്രൊഫ. മിസ്. റോൾബി മെർലിൻ വന്യജീവി ക്വിസ് മത്സരം നടത്തി. സെസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഭരദ്വാജ് ചിത്രരചന മത്സരം നിയന്ത്രിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ചടങ്ങിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളും വന്യജീവി സംരക്ഷണ പ്രതിജ്ഞ ചൊല്ലി വന്യജീവി വാരാഘോഷത്തിൽ പങ്കാളികളായി.