
ആലപ്പുഴ: പുത്തനങ്ങാടി മണ്ഡലം ലജനത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി ക്യാമ്പയിൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീറിൽ നിന്നും ഒപ്പ് ശേഖരിച്ചു ആരംഭിച്ചു. ബി.ജെ.പി സർക്കാർ നടത്തുന്ന വോട്ട് ആട്ടിമറിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്, മണ്ഡലം പ്രസിഡന്റ് വയലാർ ലത്തീഫ്, വാർഡ് പ്രസിഡന്റ് സക്കറിയ യൂനുസ് എന്നിവർ നേതൃത്വം നൽകി.