ആലപ്പുഴ: കരുമാടി പ്ലാന്റിൽ പൈപ്പ് ലൈനിൽ ശക്തമായ ലീക്കുണ്ടായതിനെ തുടർന്ന് കരുമാടിയിൽ നിന്നുമുള്ള പമ്പിംഗ് താത്കാലികമായി നിറുത്തി. കേരള വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം രണ്ടു ദിവസം മുടങ്ങാൻ സാദ്ധ്യതയുണ്ടെന്ന് ജല അതോറിട്ടി ആലപ്പുഴ പി.എച്ച് ഡിവിഷൻ അധികൃതർ അറിയിച്ചു.