മാവേലിക്കര: മാവേലിക്കര രാജാ രവിവർമ്മ കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ രാജാരവിവർമ്മ അനുസ്മരണം നടത്തി. അനുസ്മരണം അസോസിയേഷൻ പ്രസിഡന്റ് എൻ.ബാലമുരളികൃഷ്ണൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജി.അനിൽകുമാർ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി പ്രതിനിധി പാർത്ഥസാരഥി വർമ്മ, സാമൂഹിക പ്രവർത്തകൻ യു.ആർ.മനു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.