മാവേലിക്കര: യുവമോർച്ച മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണ്ടിയൂരിലുള്ള മദ്ധ്യമേഖല വിജിലൻസ് ഓഫീസ് ഉപരോധിച്ചു. ദേവസ്വം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള മുതലുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സ്വർണക്കൊള്ള കേസിൽ സസ്പെൻഡ് ചെയ്ത ഡെപ്യൂട്ടി കമ്മീഷണർ മുരാരി ബാബുവിനെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് സമരം നടത്തിയത്. യുവമോർച്ച ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് അഖിൽ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം പ്രസിഡന്റ് മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാജനറൽ സെക്രട്ടറിമാരായ ശക്തി പ്രസാദ്, രാഹുൽ ചാരുമൂട്, സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ അനൂപ്, ആഷിൻ അനിൽ, ഹരിശങ്കർ, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. മാവേലിക്കര പൊലീസ് യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.