മാവേലിക്കര : കേരള മേക്കപ്പ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും വൈദ്യസഹായ വിതരണവും നടത്തി. ചേപ്പാട് ഗ്രമപഞ്ചായത്ത് മെമ്പർ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മിനി ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി രജനി ബൈജു, ട്രഷറർ ലീന സാബു, ജയ സുരേഷ്, ജയലക്ഷ്മി, ജോൺസൺ എന്നിവർ സംസാരിച്ചു.