മാവേലിക്കര: ശബരിമല വിവാദത്തൽ പ്രതിഷേധിച്ച് ദേവസ്വം അസി.കമീഷണർ ഓഫീസിലേയ്ക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി. ഹിന്ദു ഐകുവേദി സംസ്ഥാന സമതി അംഗം എം.പ്രഗത്ഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാഅദ്ധ്യക്ഷൻ രാധാകൃഷ്ണ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ ഹരിഹരൻപിള്ള, ജില്ല സെക്രട്ടറിമാരായ പി.സൂര്യകുമാർ, അഡ്വ.കൃഷ്ണപ്രസാദ്, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഈശ്വരൻ നമ്പൂതിരി, താലൂക്ക് ജനറൽ സെക്രട്ടറി കെ.പി.മുരളി, മഹിള ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി അംബിക സോമൻ, ജില്ലാ ട്രഷറർ അംബിക ഹരിഹരൻ, വിശ്വഹിന്ദു പരിക്ഷത് നേതാക്കളായ എൻ.രാജൻ, രാജേന്ദ്രൻ, ബിന്ദു രാജൻ എന്നിവർ സംസാരിച്ചു.