മാവേലിക്കര: നിർമാണത്തിനിടെ കീച്ചേരിക്കടവ് പാലം തകർന്ന് മരിച്ച രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവദിക്കുകയുള്ളുവെന്ന് ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാപ്രസിഡന്റ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. അപകടം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബങ്ങളോട് നീതി പുലർത്താൻ സംസ്ഥാന സർക്കാരിനോ, മന്ത്രി സജി ചെറിയാനോ സാധിച്ചിട്ടില്ല. പാലത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിന് കരിംപട്ടികയിൽപെടുത്താൻ തീരുമാനിച്ച കരാറുകാരനെ തന്നെ വീണ്ടും നിർമാണം ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഇതിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണമെന്നും സന്ദീപ് വാച്സ്പതി ആവശ്യപ്പെട്ടു.