മാവേലിക്കര:വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി മാവേലിക്കര മുനിസിപ്പാലിറ്റിയുടെ മുമ്പിൽ ധർണ നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി സെക്രടട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി മാജിക് സുനിൽ, ലക്ഷ്മി നാരായണൻ, ശശികുമാർ, പ്രദീപ്, ജിജോ തമ്പുരാൻ, ശശി എന്നിവർ സംസാരിച്ചു.