ആലപ്പുഴ : സമുദായത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായി ഇന്ന് സെക്രട്ടേറിയറ്റ് നടയിൽ ധർണ നടത്തുമെന്ന് ആൾ ഇന്ത്യ വീരശൈവസഭ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു കെ.ശങ്കർ, ജനറൽ സെക്രട്ടറി കെ.എസ്.ശ്രീജിത്ത് എന്നിവർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ധർണ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സെക്രട്ടറി രേണുക പ്രസന്നയും കേന്ദ്ര-സംസ്ഥാന നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
വീരശൈവ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും രണ്ട് ശതമാനം പ്രത്യേക സംവരണം അനുവദിക്കുക, ഗുരു ബസവേശ്വരന്റെ ജന്മദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.