bsn

ഹരിപ്പാട്: ഹരിപ്പാട് സമഭാവന സാംസ്‌കാരിക വേദി സ്നേഹത്തിന്റെ ഒരു കൈത്തിരി ബാപ്പുജി അനുസ്മരണവും ജൈവ ഭക്ഷണ പാചകപരിശീലനവും വേദിയുടെ രക്ഷാധികാരി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. സബർമതി സ്പെഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. ചെയർ പേഴ്സൺ ഡോ.അമ്പിളി ശരത് അദ്ധ്യക്ഷത വഹിച്ചു. സബർമതി സ്കൂൾ സി.ഇ.ഒ എസ്. ദീപു മുഖ്യ അതിഥിയായിരുന്നു. എസ്. സുരേഷ് കുമാർ, മിനി സാറാമ്മ, പി.രാജു, വൈ.ഫിലിപ്പ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.