ആലപ്പുഴ: ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് പൊതുജനാഭിപ്രായം സമാഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസുകളിൽ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ സദസ് ഇന്ന് രാവിലെ 10.30 ന് മുല്ലശ്ശേരി ഫാമിലി ഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളു കുട്ടി സണ്ണി അദ്ധ്യക്ഷയാകും. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ മുഖ്യപ്രഭാഷണം നടത്തും. റിസോഴ്സ് പെഴ്സൺ എസ്.വീണ സംസ്ഥാന സർക്കാരിന്റെ വികസനരേഖയും പഞ്ചായത്ത് സെക്രട്ടറി എൽ. ലത പഞ്ചായത്തിന്റെ വികസന രേഖയും അവതരിപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ്കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മുതൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ തൊഴിൽമേളയും നടക്കും.