ചെന്നിത്തല: സേവാഭാരതി ചെന്നിത്തലയുടെ ആഭിമുഖ്യത്തിലും ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൃദയ - നാഡി- അസ്ഥി സംബന്ധമായ രോഗങ്ങൾ, ഉദര /മൂത്രാശയ രോഗങ്ങൾ, പൊതുവായ രോഗങ്ങൾ എന്നിവയുടെ പരിശോധനയും കാഴ്ച പരിശോധന, സൗജന്യ ബേസിക് ലബോറട്ടറി പരിശോധന എന്നിവ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമാണ്. അസി.സർജൻ ഡോ.ആർ.ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. ചെന്നിത്തല സേവാഭാരതി പ്രസിഡന്റ് വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. . ചെന്നിത്തല സേവാഭാരതി സെക്രട്ടറി മോഹനൻ പിള്ള സ്വാഗതവും ആരോഗ്യ വിഭാഗം കൺവീനർ മോഹനകുമാർ നന്ദിയും പറയും. ലഭ്യമായ മരുന്നുകളുടെ സൗജന്യ വിതരണവും രോഗികൾക്ക് ആവശ്യമായ തുടർ പരിശോധനകൾ കുറഞ്ഞ നിരക്കിലും ക്യാമ്പിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94474 32182, 94213 37881, 94469 18391, 99614 23056