asha-samaram

മാന്നാർ: ആശാസമരം കേരളത്തിലെ സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും പിടിവാശി ഉപേക്ഷിച്ച് എത്രയും വേഗം ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾലത്തീഫ് ആവശ്യപ്പെട്ടു.സമരസഹായ സമിതിയുടെയും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റേയും (കെ.എ.എച്ച്.ഡബ്ല്യു.എ) ആഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. സമരസഹായ സമിതി മേഖലാ കൺവീനർ കെ.ബിമൽജി അദ്ധ്യക്ഷത വഹിച്ചു. കെ.എ.എച്ച്.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി കെ.ജെ ഷീല മുഖ്യപ്രഭാഷണം നടത്തി. ചാക്കോ കൈയ്യത്ര (കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി),ബി.എസ്.പി ജില്ലാ സെക്രട്ടറി സോളമൻ മാന്നാർ, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റംഗം , ആർ.പാർത്ഥസാരഥി വർമ്മ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം അബ്ദുൽ അസീസ്, ജനകീയ പ്രതിരോധ സമിതി മേഖലാ പ്രസിഡന്റ് പി.വി ജോയി, കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ രാജിമോൾ, കെ.എ.എച്ച്.ഡബ്ല്യു.എ നേതാക്കളായ ടെസ്സി ബേബി, സജിനി പ്രണീഷ്, സുധർമ്മ , സുജിത, എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം വി.വേണുഗോപാൽ, കെ.എം.ബി.ടി.യു ജില്ലാ കമ്മിറ്റിയംഗം പ്രണീഷ്.ബിഎന്നിവർ സംസാരിച്ചു.