ചേർത്തല: ശാവേശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരിച്ച സദ്യാലയത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ 11നും 11.30നും മദ്ധ്യേ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് പി.എസ്.മോഹൻ,സെക്രട്ടറി കെ.വി.തങ്കപ്പൻ,ട്രഷറർ കെ.ജനാർദ്ദനൻ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.എസ്.ശ്രീകുമാർ എന്നിവർ വാർത്താ സേളനത്തിൽ അറിയിച്ചു. മുണ്ടുചിറ സുജാത ഗോപിനാഥ് ദീപം തെളിയിക്കും. ദേവസ്വം പ്രസിഡന്റ് പി.എസ്.മോഹൻ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം തന്ത്രി കട്ടച്ചിറ സുഗതൻ തന്ത്രി അനുഗ്രത്ത പ്രഭാഷണം നടത്തും. മുതുകുളം സോമനാഥ്,കൗൺസിലർമാരായ പി.എസ്.ശ്രീകുമാർ,ആശാമുകേഷ്,എ.അജി,മുൻ വൈസ് പ്രസിഡന്റ് ബി.സുദർശനൻ എന്നിവർ സംസാരിക്കും. വൈകിട്ട് 5ന് 31ാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് വിഗ്രഹ ഘോഷയാത്ര,7ന് കണിച്ചുകുളങ്ങര ദേവസ്വം ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ ദീപപ്രകാശനം നടത്തും. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ.15ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന,16ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.17ന് രാവിലെ 10ന് കുചല സദ്ഗതി. 18ന് സ്വധാമപ്രാപ്തിയോടെ സപ്താഹ യജ്ഞം സമാപിക്കും.