ആലപ്പുഴ: ഇൻസ്റ്റിട്ട്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരളയുടെ സംസ്ഥാന ശാസ്ത്രസെമിനാർ വെസ്​റ്റ്​ വിനിസിയ-2025 ഞായറാഴ്ച ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ നടക്കും. രാവിലെ 10.30ന് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മുൻ എം.പി അഡ്വ. എ.എം. ആരിഫ് മുഖ്യാതിഥിയാകും. ഡോ. എം.പി. ബാബു, ഡോ. ദിലീപ് കുമാർ, ഡോ. ലിബിൻ ജോസ്​ എന്നിവർ വിവിധവിഷയങ്ങൾ അവതരിപ്പിക്കും. കേരള മെഡിക്കൽ യൂനിവേഴ്‌സിറ്റി കുഹാസ് ഫൈനൽ ബി.എച്ച്.എം എസ് റാങ്ക് ജേതാക്കളെ ആദരിക്കും. സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സൗജന്യ ഹോമിയോപതി മെഡിക്കൽ ക്യാമ്പ് ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. ഹോമിയോപ്പതി പി.ജി, യു.ജി വിദ്യാർത്ഥികളും ഡോക്‌ടർമാരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ്​, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. മിനി ശ്യം, കൺവീനർ ഡോ. അശ്വിൻ പണിക്കർ, ജില്ലാസെക്രട്ടറി ഡോ. കെ.എൽ. വിനീത എന്നിവർ പങ്കെടുത്തു.