കായംകുളം :എസ്.വൈ.എസ് കായംകുളം സോൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടി നാളെ പാർക്ക് മൈതാനിയിൽ നടക്കും.

രാവിലെ 10 ന് എ.ത്വാഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തിരുനബി യുടെ കർമ്മ ഭൂമിക,നബി സ്നേഹത്തിന്റെ മധുരം, ഉസ്‌വത്തുൻ ഹസന,പൂർണ്ണതയുടെ മനുഷ്യകാവ്യം സെമിനാർ, തിരുവസന്തം 1500 പ്രഭാഷണം എന്നിവ നടക്കും.കെ.വൈ നിസാമുദ്ദീൻ,എച്ച്.ഷമീറലി,സിറാജുദ്ദീൻ എന്നിവർ നേതൃത്വം നൽകും. സംഘാടകരായ ഇമാമുദ്ദീൻ സഖാഫി, അനസ് ഇല്ലിക്കുളം, അനസ് അജ്‌വ, ഷമീർ പടനിലം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.