
ആലപ്പുഴ: വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ പരിഗണിക്കുന്നതിനായി കുട്ടികളുടെ സന്തോഷ സൂചകം വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ ടെക്നോളജി കേരള ഡയറക്ടർ ബി.അബു രാജ് പറഞ്ഞു. എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ് തെക്കൻ മേഖല ശില്പശാല ആലപ്പുഴ കർമസദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഇ.എസ്. ശ്രീലത അദ്ധ്യക്ഷയായി. തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ, പത്തനംതിട്ട ഇടുക്കി ,എറണാകുളം ജില്ലകളിലെ ഡയറ്റ് പ്രിൻസിപ്പൽമാർ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ് കൺവീനർമാർ, ജോയിന്റ് കോ-ഓർഡിനേറ്റർമാർ എന്നിവരാണ് തെക്കൻ മേഖല ശില്പശാലയിൽ പങ്കെടുക്കുന്നത്.പ്രോഗ്രാം കൺവീനർ സമിതി സീനിയർ അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു , മുൻ അക്കാഡമിക് കോ-ഓർഡിനേറ്റർ പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയആലപ്പുഴ ജില്ല ഇ.ടി ക്ലബ് ജോയിന്റ് കോ-ഓർഡിനേറ്റർ കെ.കെ.ഉല്ലാസിനെ ചടങ്ങിൽ ആദരിച്ചു.