
ആലപ്പുഴ എസ്.സി മോർച്ച ആലപ്പുഴ നോർത്ത് ജില്ലാ മ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാല്മീകി ജയന്തി ആഘോഷം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. പരീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മുൻസംസ്ഥാന ജനറൽ സെക്രട്ടറി സി.എ.പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ ആർ.ഉണ്ണികൃഷ്ണൻ ,സംസ്ഥാന സമിതി അംഗം ലിമി രാജേഷ് ,കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ ,എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാൽവി മോൻ എന്നിവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി ജിബീഷ് ബി. കൊച്ചു ചാലിൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.