
മാന്നാർ: കേരള സർക്കാർ ആവിഷ്കരിച്ച വിഞ്ജാനകേരളം പദ്ധതിയുടെ ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി മാന്നാർ ഗ്രാമ പഞ്ചായത്ത് തല തൊഴിൽമേള നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി തൊഴിൽമേള ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധു, സി.ഡി.എസ് ചെയർ പേഴ്സൺ ഗീതാ ഹരിദാസ്, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ ശ്രീജ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ സുശീല സോമരാജൻ, മാന്നാർ ഗ്രാമ പഞ്ചായത്ത് കില റിസോഴ്‌സ് പേഴ്സൺ തുളസീദാസ്, മാവേലിക്കര ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗീതു കുറുപ്പ്, ബ്ലോക്ക് ഇന്റേൺ വീണ, കമ്മ്യൂണിറ്റി അംബാസിഡർ അജിതകുമാരി , അക്കൗണ്ടന്റ് പ്രവീണ, വിവിധ കമ്പിനി പ്രതിനിധികൾ, ഉദ്യോഗാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സമി നന്ദിയും പറഞ്ഞു.