മാവേലിക്കര: കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേരള കോൺഗ്രസ് 61-ാം ജന്മദിന സമ്മേളനം കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം തോമസ് സി.കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ ജന്മദിന സന്ദേശം നൽകി. അനീഷ് താമരക്കുളം, പി.സി ഉമ്മൻ, അലക്സാണ്ടർ നൈനാൻ, തോമസ് കടവിൽ അലക്സാണ്ടർ, ഡി.ജിബോയ്, വർഗീസ് കരിമുളക്കൽ, ഫിലിപ്പ് താമക്കുളം, കുറത്തികാട് രഘുനാഥ്, സാജൻ നാടാവള്ളിൽ, അജി പേരാത്തേരി, കണ്ണൻ.ആർ പണിക്കർ, ജോയി മണപ്പള്ളി, തോമസ് പണിക്കർ, റോയി തോമസ് പണിക്കർ, സണ്ണി വാർപ്പുരയിൽ, അമിത് അനീഷ് തുടങ്ങിയവർ സംസാരിച്ചു.