ആലപ്പുഴ: പിന്തിരിപ്പൻ ബോധ്യങ്ങളുടെയും രാഷ്ട്രീയ ശരികേടുകളുടെയും വക്താക്കളായി മാറുന്ന പി.പി ചിത്തരഞ്ജൻ എം.എൽ.എ അടക്കമുള്ള സി.പി.എം ജനപ്രതിനിധികൾ രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഡോ. എം.പി പ്രവീൺ അഭിപ്രായപ്പെട്ടു. നിയമസഭാ പ്രസംഗത്തിനിടെ ആലപ്പുഴ എം.എൽ.എ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, റഹീം വെറ്റക്കാരൻ, അഡ്വ. ഗോപൻ ,റിനു ബൂട്ടോ, മനു പൂനിയിൽ, സൈഫുദ്ധീൻ, നിഷാദ്, ഷാനു ബൂട്ടോ, അഖിൽ തോമസ്, ബിലാൽ മുഹമ്മദ്‌, അസറുദ്ധീൻ, അനിൽ, മനോജ്‌ പാതിരാപള്ളി, ബദർ മുനീർ, ക്രിസ്റ്റി, ദിജു സക്കറിയ എന്നിവർ നേതൃത്വം നൽകി.