dxcgvbfxdb

അരൂർ :ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്വച്ഛതാ ഹി സേവാ പ്രചാരണത്തിന്റെ ഭാഗമായി അരൂർ പഞ്ചായത്ത് ഓഫീസ് പരിസരവും, സമീപമുള്ള മാനവീയം വീഥിയും, പാർക്കും ശുചീകരിച്ചു .അറുപതോളം വോളണ്ടിയർമാർ പങ്കാളികളായി. ഗവ.സ്ഥാപനങ്ങളും, പൊതുഇടങ്ങളും വൃത്തിയാക്കുന്നതിലൂടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നൗഷാദ് കുന്നേൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഇ.ഇഷാദ്,പ്രോഗ്രാം ഓഫീസർ ഹിലാൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.