
അരൂർ : അരൂർ സെക്ഷൻ പരിധിയിൽ കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അരൂർ ഫയർ സ്റ്റേഷൻ ഓഫീസിൽ ആദ്യം സ്മാർട്ട് മീറ്റർ സ്ഥാപിച്ചു. പ്രവർത്തനങ്ങൾക്ക് അസി. എഞ്ചിനിയർ കെ. എ.നിയാസ് നേതൃത്വം നൽകി. ആദ്യഘട്ടമായി സർക്കാർ ഓഫീസുകളിലാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്. നവംബറോടെ സർക്കാർ ഓഫിസുകളിലെ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.