ചേർത്തല: കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ചേർത്തലയിലെ കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ചേർത്തല സംസ്‌കാര കലാസാഹിത്യ സാംസ്‌കാരിക വേദി പുതുതലമുറയെ ബാധിച്ചിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും അക്രമത്തിനുമെതിരെ ബോധവത്ക്കരണ പരിപാടികൾ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായനശാലകളിലും ക്ലബ്ബുകളിലും മറ്റും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംസ്‌കാര പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ്, കോ–ഓർഡിനേറ്റർ ബേബി തോമസ്, ഖജാൻജി പ്രദീപ് കൊട്ടാരം,കമലാസനൻ വൈഷ്ണവം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചേർത്തല സംസ്‌കാരയുടെ 306ാമത് പ്രതിമാസ പരിപാടിയായ ചരിത്രസെമിനാറും സാഹിത്യസംഗമവും ഇന്ന് ചേർത്തല വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് ചരിത്രകാരൻ സാജു ചേലങ്ങാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്‌കാര പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷനാകും. നാടക നടൻ തങ്കച്ചൻ ഈരേശ്ശേരിയെ ചടങ്ങിൽ ആദരിക്കും.നവംബർ 8ന് തണ്ണീർമുക്കം രഞ്ജിത്ത് മെമ്മോറിയൽ ലൈബ്രറിയിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമാകും.