കായംകുളം: ഓൾ കേരള പെയിന്റേഴ്‌സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 11,12 തീയതികളിൽ ഹരിപ്പാടും കായംകുളത്തുമായി നടക്കും.
ഇന്ന് ഉച്ചയ്ക്ക് 2 ന് ഹരിപ്പാട് മുരളി ഹോട്ടലിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് പള്ളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് ടി.ബി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൺവീനർ സലിം മുക്കം മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ 9 ന് കായംകുളം പാർക്ക് മൈതാനത്ത് നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അനിഗർ പെരുങ്ങാല ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി സുനിൽ അമ്പിലേത്ത്, സംസ്ഥാന ജോ. സെക്രട്ടറി സുനിൽ , കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി വിജയൻ , കാർത്തികപ്പള്ളി താലൂക്ക് ട്രഷറർ സോമൻ ഹരിപ്പാട് എന്നിവർ പങ്കെടുക്കും.