ambala

അമ്പലപ്പുഴ : തെരുവിന്റെ മക്കളുടെ രക്ഷകനായ പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ബ്രദർ ആൽബിൻ 76ന്റെ നിറവിൽ. തെരുവീഥികളിൽ അലഞ്ഞുതിരിഞ്ഞ് നടന്ന മനോനില തെറ്റിയവർക്ക് ശാന്തി ഭവനിൽ മാത്യു ആൽബിൻ അഭയം നൽകാൻ തുടങ്ങിയിട്ട് മുപ്പതാണ്ടുകളായി. വഴിതെറ്റിയ ജീവിതത്തിൽ നിന്ന് മാനസ്സാന്തരപ്പെട്ടാണ് സേവനത്തിന്റെ വഴിയേ അദ്ദേഹം യാത്ര ആരംഭിച്ചത്. ആരും മദ്യപിക്കരുതെന്നും, ദുശീലങ്ങളിൽപ്പെടാതെ മനുഷ്യനന്മക്ക് ഉതകുന്ന ജീവിതം നയിക്കണമെന്നുമാണ് ആൽബിന് ഇപ്പോഴത്തെ തലമുറയോട് പറയാനുള്ള്.

തന്റെ പ്രവർത്തനങ്ങളിൽ സഹായിച്ചവർക്കും പിന്തുണ നൽകിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്ന് രാവിലെ 9ന് ഫാ.ആൻസൺ അറുകുലശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ശാന്തിഭവനിൽ കുർബാന നടക്കും.10 ന് ശാന്തിഭവൻ ജീവനക്കാരും , അന്തേ വാസികളും, അഭ്യുദയകാംക്ഷികളും ചേർന്ന് കേക്ക് മുറിച്ച് പ്രാർത്ഥിക്കും.