ആലപ്പുഴ: നഗരസഭാതല കേരളോത്സവം 24,25,26 തീയതികളിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിത സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, നസീർ പുന്നക്കൽ, എ.എസ്.കവിത,എം.ജി.സതീദേവി,നഗരസഭ മുൻ അദ്ധ്യക്ഷ സൗമ്യരാജ്, കൗൺസിലർമാർ,യുവജന ക്ഷേമ ബോർഡ് അംഗം ജാക്സൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം,യുവജന ക്ഷേമ ബോർഡ് അംഗങ്ങളായ ടി.ടി.ജിസ്മോൻ, എസ്.ദീപു ,

ചെയർപേഴ്സണായി നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മയും വൈസ് ചെയർമാന്മാരായി നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ജി.സതീദേവി, എ.എസ്.കവിത, നസീർ പുന്നക്കൽ, എം.ആർ.പ്രേം, മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, ഡി.പി.മധു, അഡ്വ. റീഗോരാജു, ഇല്ലിക്കൽ കുഞ്ഞുമോൻ, എൽജിൻ റിച്ചാർഡ് , ഷീലമോഹൻ, സോഫി എന്നിവരെയും വർക്കിംഗ് ചെയർമാനായി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിതയും, ജനറൽ കണ്‍വീനറായി നഗരസഭാസെക്രട്ടറി ഷിബു നാലപ്പാട്ട്, ജോയിന്റ് കൺവീനറായി ബീന.ജി, കോർഡിനേറ്റേഴ്സ് പ്രവീൺ ജോയ്, ഒ.സാലിൻ എന്നിവരെയും തിരഞ്ഞെടുത്തു. 52കൗൺസിലർമാരെയും കലാ, കായിക സ്പോർട്ട്സ്, യുവജന മേഖലയിലെ നേതൃത്വത്തെയും ഉൾപ്പെടുത്തി 14 സബ് കമ്മറ്റികളും എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

നഗരസഭ പരിധിയിൽ 15നും 40നും ഇടയിൽ പ്രായമുള്ളവർക്ക് കലാ,​കായികമത്സരങ്ങളിൽ പങ്കെടുക്കാം.

വ്യക്തിപരമായും ക്ലബുകളുടെ പേരിലും മത്സരിക്കാം. 13 മുതൽ 18 വരെ രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ നഗരസഭയിൽ (ശതാബ്ദി മന്ദിരം) രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്

രജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ ബി.നസീർ,കൺവീനർ സിമിഷാഫിഖാൻ എന്നിവരെ ബന്ധപ്പെടാം.

ഫോൺ: 9847033394, 9061170303, 9745835335.